തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവച്ചു. ഏപ്രില്‍ 30 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചിരിക്കുന്നത്.
പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി പത്രക്കുറിപ്പില്‍ അറിയിച്ചു.
കേരളത്തില്‍ ഇന്നലെ 15 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോള്‍ സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 67 ആയി ഉയര്‍ന്നു. എറണാകുളം ജില്ലയില്‍ രണ്ട് പേര്‍ക്കും, മലപ്പുറത്ത് രണ്ട് പേര്‍ക്കും കോഴിക്കോട് രണ്ട് പേര്‍ക്കും കണ്ണൂര്‍ 4 പേര്‍ക്കും കോഴിക്കോട് അഞ്ച് പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് കൊറോണ വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ കാസര്‍ കോഡ് ജില്ലയില്‍ ലോക് ഡൗണും കണ്ണൂര്‍, എറണാകുളം,പത്തനംതിട്ട ജില്ലകളില്‍ ഭാഗികമായി ലോക്ക് ഡൗണും സര്‍ക്കാര്‍ ഏര്‍പ്പെടുത്തി.
കേന്ദ്ര നിര്‍ദ്ദേശം പരിഗണിച്ച് സംസ്ഥാനത്തെ ജില്ലകള്‍ അടച്ചിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായി ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈകൊണ്ടത്.