തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ ന്യൂനമര്‍ദ്ദം നിലവില്‍ ശ്രീലങ്കയ്ക്കും തമിഴ്നാട് തീരത്തിനും സമീപത്താണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3, 4 ദിവസം പടിഞ്ഞാറു ദിശയിലുള്ള സഞ്ചാരം തുടരാനാണു സാധ്യത.
ന്യൂനമര്‍ദ്ദ സ്വാധീന ഫലമായി കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴ നവംബര്‍ 2 വരെ തുടര്‍ന്നേക്കും. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 1 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ഒക്ടോബര്‍ 31 ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ നിലവിലുള്ള ചക്രവാതചുഴി ദുര്‍ബലമായതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.