ന്യൂഡല്‍ഹി: റേഷന്‍ പ്രതിസന്ധി കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പ് . റേഷന്‍ വിതരണം പുനസ്ഥാപിക്കുന്നത് പരിഗണിക്കാമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കി.
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചത്.
കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ചും അനുഭാവപൂര്‍വ്വമായ സമീപനം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ച വ്യക്തമായ നീക്കം അടുത്ത കേന്ദ്ര ബജറ്റിലുണ്ടാകുമെന്നാണ് സൂചന.
കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങള്‍, എയിംസ് തുടങ്ങിയ കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും