തിരുവനന്തപുരം: രാജ്യത്തിന്റെ 68ാമത റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് സംസ്ഥാനത്ത് തുടക്കമായി. തലസ്ഥാനത്ത് ഗവര്‍ണര്‍ പി.സദാശിവം പതാക ഉയര്‍ത്തി.
വേനല്‍ കാലത്ത് ജല സംരക്ഷണത്തിനു പ്രാധാന്യം നല്‍കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. വീടുകളില്‍ കൃഷി പ്രോത്സാഹിപ്പിക്കണമെന്നും ഓരോ മലയാളിയും ഇതിനായി പ്രതിജ്ഞ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ഹരിത കേരളം പദ്ധതി സംസ്ഥാനത്തെ കൃഷിയെ പുനരുജ്ജീവിപ്പിക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് അദ്ദേഹം സ്വീകരിച്ചു.
കൊച്ചിയിന്‍ ധനമന്ത്രി തോമസ് ഐസക്ക്, കോഴിക്കോട്ട് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍, കണ്ണൂരില്‍ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍, കാസര്‍ഗോഡ് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ എന്നിവര്‍ പതാക ഉയര്‍ത്തി.