തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ വിവരാവകാശ കമ്മീഷ്ണറായി വിന്‍സന്‍ എം.പോള്‍ ചുമതലയേറ്റു. രാജ്ഭവനില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സിബി മാത്യൂസ് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് വിന്‍സന്‍ എം.പോള്‍ ചുമതലയേറ്റത്.
വിന്‍സന്‍ എം. പോളിനെ മുഖ്യ വിവരാവകാശ കമ്മീഷ്ണറായി നിയമിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരടങ്ങിയ സമിതി ഗവര്‍ണറോട് ശിപാര്‍ശ ചെയ്തിരുന്നു. സമിതി അംഗമായ വി.എസ്. അച്യുതാനന്ദന്റെ വിയോജനക്കുറിപ്പോടെയാണ് നിയമനം.