കൊച്ചി: കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു.കഥാകൃത്ത് വൈശാഖനും പ്രൊഫസർ കെ.പി.ശങ്കരനുമാണ് അക്കാദമിയുടെ വിശിഷ്ടാംഗത്വം. അമ്പതിനായിരം രൂപയും രണ്ട് പവൻ തൂക്കം വരുന്ന സ്വർണ പതക്കവുമാണ് പുരസ്കാരം. അക്കാദമി അധ്യക്ഷൻ കെ.സച്ചിദാനന്ദനാണ് തൃശൂരിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
കവിത – അൻവർ അലി (മെഹബൂബ് എക്സ്പ്രസ്)
നോവൽ – ഡോ. ആർ.രാജശ്രീ (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ)
വിനോയ് തോമസ് (പുറ്റ്)
ചെറുകഥ – ദേവദാസ് വി.എം. (വഴി കണ്ടുപിടിക്കുന്നവർ)
നാടകം – പ്രദീപ് മണ്ടൂർ (നമുക്ക് ജീവിതം പറയാം)
സാഹിത്യ വിമർശനം – എൻ.അജയകുമാർ (വാക്കിലെ നേരങ്ങൾ)
വൈജ്ഞാനിക സാഹിത്യം – ഡോ. ഗോപകുമാർ ചോലയിൽ (കാലാവസ്ഥാ വ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും)
ജീവചരിത്രം/ആത്മകഥ – പ്രൊ. ടി.ജെ.ജോസഫ് (അറ്റുപോകാത്ത ഓർമ്മകൾ)
എം.കുഞ്ഞാമൻ (എതിര്)
യാത്രാവിവരണം – വേണു (നഗ്നരും നരഭോജികളും)
ബാലസാഹിത്യം – രഘുനാഥ് പലേരി (അവർ മൂവരും ഒരു മഴവില്ലും)
ഹാസ്യ സാഹിത്യം – ആൻ പാലി (അ ഫോർ അന്നാമ്മ)
സമഗ്ര സംഭാവനാ പുരസ്കാരം – ഡോ: കെ.ജയകുമാർ, കടത്തനാട്ട് നാരായണൻ, ജാനമ്മ കുഞ്ഞുണ്ണി, കവിയൂർ രാജഗോപാലൻ, ഗീത കൃഷ്ണൻകുട്ടി, കെ.എ.ജയശീലൻ