kerala school fest 2017

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണയും കോഴിക്കോടിന് കിരീടം. 937 പോയിന്റുകള്‍ നേടിയാണ് കോഴിക്കോട് കിരീടം സ്വന്തമാക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോഴിക്കോടിന്റെ വിജയം. പാലക്കാട് 934 പോയിന്റും മൂന്നാം സ്ഥാനക്കാരായ കണ്ണൂര്‍ 934 പോയിന്റും നേടി.

തുടര്‍ച്ചയായ 11 ആം തവണയാണ് സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് കിരീടം നേടുന്നത്. അവസാന മണിക്കൂറുകളിലേക്ക് കടന്നപ്പോള്‍ സ്വര്‍ണക്കപ്പിനായുളള ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോഴിക്കോട്, പാലക്കാട് ജില്ലകള്‍ തമ്മില്‍ നടന്നത്.

കലയുടെ വര്‍ണമഴ പെയ്യിച്ച ആറ് ദിനരാത്രങ്ങള്‍ കണ്ണൂരിന് സമ്മാനിച്ച സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊടിയിറങ്ങി. കണ്ണൂര്‍ ജനതയൊന്നാകെ നെഞ്ചേറ്റിയ മത്സരങ്ങള്‍ കാണാന്‍ രണ്ട് ലക്ഷത്തോളം കലാസ്വാദകരാണ് നഗരത്തിലെത്തിയത്.

പ്രധാന വേദിയായ നിളയില്‍ സമാപന പരിപാടികള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

Top