‘കമോണ്‍ കേരള’ മേളയ്ക്കായി അറബ് ലോകവും മലയാളികളും ഒരുമിയ്ക്കുന്നു

sharjah

ഷാര്‍ജ: അറബ് ലോകവും മലയാളികളും ഒരുമിച്ചു ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘കമോണ്‍ കേരള’ മേളയ്ക്ക് ഒരുക്കങ്ങളാകുന്നു. ഏറ്റവും വിപുലമായ മേളയെന്ന പ്രത്യേകതയും കമോണ്‍ കേരളയ്ക്കുണ്ട്.

ആഗോള ഖ്യാതി നേടിയ വ്യവസായ സ്ഥാപനങ്ങളും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും മുതല്‍ കേരളത്തിലെ ചെറുഗ്രാമങ്ങളില്‍ നിന്ന് വന്ന സ്റ്റാര്‍ട്ട്അപ്പ് സംരംഭകര്‍ വരെ അണി നിരക്കുന്ന വിപുലമായ ഉല്‍പന്ന പ്രദര്‍ശനമേള കൂടിയാണിത്. പ്രവാസികള്‍ എന്നും മനസില്‍ സൂക്ഷിക്കുന്ന കേരളത്തിന്റെ തനതു കാഴ്ചകള്‍ പുനസൃഷ്ടിച്ചാണ് എക്‌സ്‌പോ സെന്ററില്‍ വേദി ഒരുങ്ങുക.

Top