കോട്ടയം: കേരളം ജാതി സെന്‍സസ് നടപ്പിലാക്കണമെന്ന് സാമൂഹിക ചിന്തകന്‍ സണ്ണി എം. കപിക്കാട്. ജനസംഖ്യാപരമായ കണക്ക് മാത്രമല്ല അതെന്നും. നല്ലൊരു ഭരണ നിര്‍വഹണത്തിന് രാഷ്ട്രത്തിലെ ജനങ്ങള്‍ എങ്ങനെ ജീവിക്കുന്നുവെന്നതിന്റെ യഥാര്‍ഥ കണക്ക് ആവശ്യമായ കാര്യമാണെന്നും. ഇന്ത്യയിലെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നതിന്റെ വസ്തുനിഷ്ഠ യാഥാര്‍ഥ്യമാണ് ജാതി സെന്‍സസെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ക്ക് രാഷ്ട്രത്തിന്റെ സമ്പത്തിലും അധികാരത്തിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പിക്കാനും വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നവീന പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും അതിലൂടെ മാത്രമേ കഴിയൂ. ആ ഉത്തരവാദിത്തമാണ് ഇന്ത്യന്‍ ഭരണകൂടവും കേരളവും നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.