എസ്.എസ്.എല്‍.സി പരീക്ഷാ ഫലപ്രഖ്യാപനം വ്യാഴാഴ്ച; പ്രതീക്ഷയോടെ 4,41,000 പേര്‍

sslc

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിക്കും. രാവിലെ 10;30 നാണ് ഫലപ്രഖ്യാപനം. ഈ വര്‍ഷം നാല് ലക്ഷത്തി നാല്പത്തി ഒന്നായിരം കുട്ടികളാണ് ഫലം കാത്തിരിക്കുന്നത്. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്) എ.എച്ച്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്) എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും നടത്തും.

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിജയ ശതമാനം 95.98 ആയിരുന്നു. മെയ് 25 നാണ് കഴിഞ്ഞ വര്‍ഷം ഫലം പ്രഖ്യാപിച്ചത്. ഇത്തവണ വിജയ ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ. പിആര്‍ഡി ആപ്പിലൂടെ ഫലം വേഗത്തിലറിയാന്‍ ക്ലൗഡ് സര്‍വര്‍ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്.

http:/keralapareekshabhavan.in, http:/results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http:/results.itschool.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെയും തത്സമയം ഫലം അറിയാം

ടി.എച്ച്.എസ്.എല്‍.സി/എസ്.എസ്.എല്‍.സി. (എച്ച്.ഐ)/എ.എച്ച്.എസ്.എല്‍.സി, പരീക്ഷാ ഫലങ്ങള്‍ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralapareekshabhavan.in മാത്രമേ ലഭിക്കയുള്ളു.

Top