പാലായുടെ പുത്തന്‍ ട്രാക്കില്‍ കൗമാര കേരളം കുതിക്കും; മത്സരങ്ങൾ വെള്ളിയാഴ്ച ആരംഭിക്കും

കോട്ടയം : സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് പാലാ ഒരുങ്ങി കഴിഞ്ഞു.

കായിക താരങ്ങളുടെ റജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ വ്യാഴാഴ്ച ആരംഭിക്കും.

വെള്ളിയാഴ്ച രാവിലെ ആരംഭിക്കുന്ന മൽസരങ്ങൾ തിങ്കളാഴ്ച ഉച്ചയോടെ അവസാനിക്കും.

പാലായുടെ മണ്ണിലേയ്ക്ക് കാൽ നൂറ്റാണ്ടിനുശേഷം വീണ്ടും കായികമേള എത്തുമ്പോൾ ആവേശത്തിലാണ് പാലാക്കാർ.

ഇതിഹാസ താരങ്ങളുടെ ഉൾപ്പെടെ കട്ടൗട്ടുകളും മറ്റും നഗരത്തിലെവിടെയും ഉർന്നു കഴിഞ്ഞു. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ പൂഞ്ഞാറിൽ നിന്നും ദീപശിഖാ പ്രയാണം തുടങ്ങും.

ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് വിവിധ സ്കൂളുകളിൽ നിന്നുള്ള മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന റാലി പാലാ ടൗണിൽ നിന്ന് ആരംഭിക്കും.

നിശ്ചല ദൃശ്യങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ റാലി സ്റ്റേഡിയത്തിലേയ്ക്ക് വരും.

ഒമ്പതരയോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പതാക ഉയർത്തും. ഉച്ചകഴിഞ്ഞ് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കായിക മേള ഉദ്ഘാടനം ചെയ്യും.

സ്ഥിരം ഗാലറിക്ക് പുറമെ മൂവായിരത്തിലധകം പേർക്ക് ഇരിക്കാവുന്ന താൽക്കാലിക ഗാലറിയും സ്റ്റേഡിയത്തിൽ തയ്യാക്കി കഴിഞ്ഞു.

പാലാ സെന്റ് തോമസ് സ്കൂളിലാണ് താരങ്ങൾക്കും ഒഫീഷ്യൽസിനും ഭക്ഷണം ക്രമീകരിച്ചരിക്കുന്നത്.

സ്റ്റേഡിയവും പരിസരവും പ്ലാസ്റ്റിക് മുക്തമാക്കാനുള്ള തയ്യാറെടുപ്പകളും സംഘാടക സമിതി നടത്തിയിട്ടുണ്ട്.

പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഒാപ്പൺ സ്റ്റേജിൽ പൊതു ജനങ്ങൾക്കായി എല്ലാ ദിവസവും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

Top