തിരുവനന്തപുരം: ഓര്‍ഗനൈസറില്‍ കേരളത്തിനെതിരെ പ്രസിദ്ധീകരിച്ച ലേഖനത്തിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. കേരളത്തെ അപമാനിക്കുന്ന ലേഖനം പിന്‍വലിച്ച് ഓര്‍ഗനൈസര്‍ മാപ്പു പറയണം. കേരളം സംഘപരിവാറിന് മുന്നില്‍ കീഴടങ്ങുന്ന പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ മൂല്യങ്ങളെ ഹൈജാക്ക് ചെയ്യാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. കേരളത്തിലേക്ക് വിഷവിത്തുകള്‍ എറിയരുത്. വര്‍ഗ്ഗീയത കുത്തി വയ്ക്കാനുള്ള ലക്ഷ്യത്തിനെ കേരളം ഒറ്റക്കെട്ടായി നേരിടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.