തിരുവനന്തപുരം: മൂന്നാംഘട്ട ലോക്ക് ഡൗണിന്റെ ഭാഗമായി സര്‍ക്കാര്‍ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നാളെമുതല്‍ എല്ലാ ഞായറാഴ്ച്ചയും പൂര്‍ണ്ണമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് നാളെ അനുമതി നല്‍കിയിട്ടുള്ളത്. അടിയന്തര സാഹചര്യമുള്ളവര്‍ക്ക് മാത്രമേ യാത്ര അനുമതി ഉണ്ടാവൂ.
ഞായറാഴ്ച ദിവസത്തെ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ അവശ്യ സാധനങ്ങള്‍, പാല്‍ വിതരണം, മെഡിക്കല്‍ സ്റ്റോറുകള്‍, കൊവിഡുമായി ബന്ധപ്പെട്ട വകുപ്പുകള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മാത്രമായിരിക്കും പ്രവര്‍ത്തനാനുമതി ഉണ്ടാകുക. ഹോട്ടലുകള്‍ക്ക് ടേക് എവേ സൗകര്യത്തില്‍ പ്രവര്‍ത്തിക്കാം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് മാത്രമായിരിക്കും സഞ്ചാര സ്വാതന്ത്രം. മറ്റുള്ളവര്‍ക്ക് പൊലീസിന്റെ പാസ് നിര്‍ബന്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.