മഹാപ്രളയം നേരിടുന്ന കേരളത്തിന് പിന്തുണയുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം എ ബി ഡിവില്ലിയേഴ്‌സും. തന്റെ പ്രാര്‍ത്ഥനകള്‍ കേരളത്തിനൊപ്പമാണെന്ന് ഡിവില്ലിയേഴ്‌സ് ട്വിറ്ററില്‍ കുറിച്ചു. എന്റെ ചിന്തകളും പ്രാര്‍ത്ഥനയും കേരളത്തിലെ മഹാപ്രളയം ബാധിച്ച ജനങ്ങള്‍ക്കൊപ്പമാണ്. 100 ലേറെ പേര്‍ മരിച്ചു, രണ്ട് ലക്ഷത്തോളം പേര്‍ക്ക് വീട് നഷ്ടമായി… ഗുരുതരം ” ഡിവില്ലിയേഴ്‌സ് ട്വീറ്റ് ചെയ്തു.
My thoughts and prayers are with the people affected by the terrible floods in Kerala!!! More than 100 dead and 200,000 left homeless.. terrible! #KeralaSOS #KeralaDonationChallenge
— AB de Villiers (@ABdeVilliers17) August 18, 2018
സച്ചിന്‍, കോലി, സെവാഗ് എന്നിവര്‍ കേരളത്തെ പിന്തുണച്ച് നേരത്തേ രംഗത്തെത്തിയിരുന്നു. കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട മുഴുവന്‍ പേരെയും സച്ചിന്‍ അഭിനന്ദിച്ചിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് പ്രചോദനമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.