തിരുവനന്തപുരം: റബ്ബറിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ തയാറാക്കാൻ സിയാൽ മോഡൽ കമ്പനി രൂപീകരിക്കുമെന്നു കൃഷിമന്ത്രി വിഎസ് സുനിൽ കുമാർ. റബ്ബർ വില ഇടിയുന്നതിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന കർഷകരെ സഹായിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായുള്ള നടപടി അന്തിമഘട്ടത്തിലാണ്.
പദ്ധതി യാഥാർത്ഥ്യമായാൽ കർഷകർക്ക് റബ്ബറിന് നല്ല വില ഉറപ്പാക്കാനാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മോൻസ് ജോസഫിന്റെ ശ്രദ്ധ ക്ഷണിക്കലിനാണ് മന്ത്രി സുനിൽകുമാറിന്റെ മറുപടി.