തിരുവനന്തപുരം: കേരള സര്‍വ്വകലശാല യൂണിയന്‍ സെനറ്റ് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം സ്വന്തമാക്കി എസ്എഫ്‌ഐ. തിരഞ്ഞെടുപ്പ് നടന്ന പത്ത് സെനറ്റ് സീറ്റുകളിലും മുന്നണിയുടെ പാനല്‍ വിജയിച്ചു . എതിരായി മല്‍സരിച്ച കെ. എസ് യു സ്ഥാനാര്‍ത്ഥികള്‍ക്ക് 7 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. എസ്എഫ്ഐ ക്കൊപ്പം മല്‍സരിച്ച എഐഎസ്എഫിന് ഒരു സെനറ്റ് സീറ്റും , ഒരു എക്സിക്യൂട്ടീവ് സീറ്റും കരസ്ഥമാക്കി.
യൂണിവേഴ്സിറ്റി കോളേജിലെ മലയാളം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി എ ആര്‍ റിയാസാണ് സര്‍വ്വകലശാല യൂണിയന്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്. ജനറല്‍ സെക്രട്ടറിയായി കൊല്ലം എസ് എന്‍ കോളേജിലെ ബിടി അഞ്ചു കൃഷ്ണയേയും തിരഞ്ഞെടുത്തു. എക്സ്‌ക്യൂട്ടീവ് കമ്മറ്റിയും, അക്കൗഡ്സ് കമ്മറ്റിയും , സ്റ്റുഡന്‍സ് കമ്മറ്റിയിലേയ്ക്കം എല്ലാ സീറ്റിലേക്കും എസ്എഫ്ഐ അധികാരിക വിജയം കരസ്ഥമാക്കി . എസ്എഫ്ഐ സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഷിജിത്ത് ശിവന്‍ ,യു. പവിത്ര , എസ്. നിഥിന്‍, അക്ഷയ്,യാസിന്‍ എന്നീവരടക്കം 10 സെനറ്റ് സീറ്റും നേടി.
ഈ വിജയം ഇടത് പക്ഷം ഇല്ലാതായി എന്ന് വീമ്പിളക്കിയവര്‍ക്ക് കലാലയങ്ങള്‍ നല്‍കിയ മറുപടിയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിന്‍ ദേവ് പറഞ്ഞു. വിജയിച്ച എസ്എഫ്ഐ സ്ഥാനാര്‍ത്ഥികള്‍ കേരളാ യൂണിവേഴ്സിറ്റിയില്‍ പ്രകടനം നടത്തി. എസ്എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ് , എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി അരുണ്‍ രാജ് ,എസ്എഫ്ഐ സംസ്ഥാന ഭാരവാഹികള്‍ ആയ എ.പി അന്‍വീര്‍, ആദര്‍ശ് എം സജി എന്നീവര്‍ പ്രകടനത്തില്‍ പങ്കെടുത്തു.