തിരുവനന്തപുരം: കേരള സര്‍വ്വകലാശാല മെയ് 21ന് തുടങ്ങാനിരുന്ന പരീക്ഷകള്‍ മാറ്റി. മെയ് 26 മുതലാകും പരീക്ഷകള്‍ ആരംഭിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, പൊതുഗതാഗതം പുനരാരംഭിക്കാനായില്ലെങ്കില്‍ പരീക്ഷകള്‍ വീണ്ടും മാറ്റും. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കാതെ പരീക്ഷ നടത്തുന്നതിനെതിരെ നേരത്തെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വൈസ് ചാന്‍സലര്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ലോക്ഡൗണ്‍ മൂലം നിര്‍ത്തിവെക്കേണ്ടി വന്ന പരീക്ഷകള്‍ പുനരാരംഭിക്കാനുള്ള തീരുമാനമെടുത്തത്. സ്വന്തം കോളേജില്‍ എത്താനാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സബ്സെന്ററുകള്‍ ഒരുക്കി പരീക്ഷ നടത്താനായിരുന്നു തീരുമാനം.