തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ ഒന്നാം പ്രതി കേരള സര്‍വകലാശാലയെന്ന് മുന്‍ പി.എസ്.സി ചെയര്‍മാര്‍ കെ.എസ്. രാധാകൃഷ്ണന്‍. വിഷയത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും പങ്കുണ്ട്. എന്നാല്‍ പരസ്പരം പഴിചാരാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ സി.പി. പിടിച്ചെടുത്ത ഭൂമി സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ നടരാജ പിള്ളയുടെ കുടുംബത്തിന് തിരിച്ചു കൊടുക്കണമായിരുന്നു. ഭൂമി തിരികെ നല്‍കണമെന്ന നടരാജ പിള്ളയുടെ കുടുംബാംഗങ്ങളുടെ അപേക്ഷ നിലനില്‍ക്കെയാണ് അന്നത്തെ റവന്യൂ മന്ത്രി എം.എന്‍ ഗോവിന്ദന്‍ നായര്‍ ലോ അക്കാദമിക്ക് ഭൂമി പതിച്ചു കൊടുത്തത്.
എം.എന്‍ ഗോവിന്ദന്‍ നായര്‍ ലോ അക്കാദമിക്ക് നല്‍കിയ ആനുകൂല്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇപ്പോഴും തുടരുന്നു. ഒരു കോളെജിലും പ്രവേശനം ലഭിക്കാത്ത ഓട്ടേറെ രാഷ്ട്രീയ നേതാക്കള്‍ അക്കാദമിയില്‍ നിന്നാണ് നിയമ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.