കേരള സര്‍വ്വകലാശാല മാര്‍ക്ക് തട്ടിപ്പ്; അന്വേഷണം വേണമെന്ന് എസ്എഫ്ഐ

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല മാര്‍ക്ക് തട്ടിപ്പില്‍ സമഗ്ര അന്വേഷണം വേണമെന്ന് എസ്എഫ്ഐ. മുഖം നോക്കാതെ നടപടിയെടുക്കണമെന്നും എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി. സാനു പറഞ്ഞു. ക്രമവിരുദ്ധമായി മാര്‍ക്ക് കൂട്ടിക്കൊടുത്തത് അന്വേഷിക്കണമെന്നും അന്വേഷണമില്ലെങ്കില്‍ എസ്എഫ്ഐ തെരുവിലിറങ്ങുമെന്ന് സാനു കൂട്ടിച്ചേര്‍ത്തു.

2016 മുതല്‍ 2019 വരെയുള്ള ബിരുദ പരീക്ഷകളുടെ മാര്‍ക്കിലാണ് ക്രമക്കേട് കണ്ടെത്തിയത്. 16 ബി.എ, ബിഎസ്സി പരീക്ഷകളിലാണ് ക്രമക്കേട് നടന്നത്.

Top