കേരളാ സര്‍വകലാശാലയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍

hacker

തിരുവനന്തപുരം: കേരളാ സര്‍വകലാശാലയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു.

സര്‍വകലാശാലയുടെ വെബ്‌സൈറ്റിലെ പരീക്ഷ സംബന്ധമായ സെര്‍വറിലേക്കാണ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയത്.

ചോദ്യപേപ്പറുകള്‍ സൂക്ഷിക്കുന്ന സെര്‍വറിലേക്ക് കടന്നുകയറാന്‍ ഹാക്കര്‍മാര്‍ക്കായിട്ടില്ലെന്നാണു ഒടുവില്‍ ലഭിക്കുന്ന വിവരം. നിലവിലെ സംഭവം വെബ്‌സൈറ്റിന്റെ കടുത്ത സുരക്ഷാ വീഴ്ച്ചയാണ് എടുത്ത് കാട്ടുന്നത്.

വെബ്‌സൈറ്റിന്റെ പിഴവുകള്‍ ചൂണ്ടിക്കാണിക്കുന്നതിന്റെ ഭാഗമായി എത്തിക്കല്‍ ഹാക്കര്‍മാരാണ് സൈറ്റ് ഹാക്ക് ചെയ്തത്. ഇതിനെ തുടര്‍ന്ന് സുരക്ഷാ പരിശോധനയുടെ ഭാഗമായി ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ വിതരണ നടപടികള്‍ നിര്‍ത്തിവച്ചു.

മറ്റു പരീക്ഷാ നടപടികള്‍ക്ക് പ്രശ്‌നമുണ്ടാകില്ല. പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ ഇടയ്ക്കിടെ ആക്രമണം നടത്തുന്ന വെബ്‌സൈറ്റാണ് സര്‍വകലാശാലയുടെത്.

Top