കൊല്ലം: കേരള സര്‍വകലാശാല കലോത്സവത്തില്‍ കലാതിലകപ്പട്ടത്തെ ചൊല്ലിയുള്ള വിവാദം പുകയുന്നു. കലാതിലകത്തെ നിശ്ചയിക്കാന്‍ പ്രഖ്യാപിച്ച മത്സരഫലങ്ങള്‍ തിരുത്തിയെന്നാണ് ആരോപണം. കഥാപ്രസംഗത്തിന്റെയും കുച്ചിപുടിയുടെയും ഫലങ്ങളാണ് തിരുത്തിയത്.
മാര്‍ ഇവാനിയസിലെ എസ് മഹാലക്ഷ്മിക്ക് കലാതിലകം നല്‍കാനാണ് മത്സരഫലം തിരുത്തിയതെന്നാണ് പരാതി. ആദ്യം കുച്ചിപ്പുടിക്ക് ഒന്നാം സമ്മാനം പ്രഖ്യാപിച്ചത് ദിവ്യ വിജയന് ആയിരുന്നെന്നും പിന്നീട് തിരുത്തി സമ്മാനമില്ലാതിരുന്ന മഹാലക്ഷ്മിക്ക് നല്‍കിയെന്ന് ആരോപിച്ചാണ് വിവാദം.സംഭവത്തെ തുടര്‍ന്ന് കൊല്ലം എസ്എന്‍ കോളെജില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.