പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയിലെ അഴിമതിക്ക് തടയിടാന്‍ വിജിലന്‍സിന്റെ ‘എജുവിജില്‍’

കൊച്ചി: പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയിലെ അഴിമതി തൂടച്ചുനീക്കാനായി വിജിലന്‍സ് രൂപം നല്‍കിയ ‘എജുവിജില്‍’ പദ്ധതി ഈ വര്‍ഷം തുടക്കംകുറിക്കും.

പ്രവേശനം നേടാന്‍ വിദ്യാര്‍ഥികള്‍ നല്‍കേണ്ടിവരുന്ന സംഭാവന, അധ്യാപക, അനധ്യാപക നിയമനത്തിന് നല്‍കുന്ന കോഴ, ഫീസിന് അനുസൃതമായ പഠനസൗകര്യങ്ങള്‍ നല്‍കാതിരിക്കുക തുടങ്ങിയവ ഇല്ലാതാക്കാനാണ് എജുവിജിലിന്റെ ലക്ഷ്യം.

ആദ്യഘട്ടം കേരളത്തിലെ പി.ജി. കോളേജില്‍ നടപ്പിലാക്കുന്ന പദ്ധതി. മെഡിക്കല്‍, എന്‍ജിനീയറിങ് കോളേജുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 380 കലാലയങ്ങളില്‍ നടപ്പിലാക്കും.

സ്വാശ്രയ-എയ്ഡഡ് കോളേജുകളില്‍ പ്രവേശനത്തിന് ഡൊണേഷന്‍ നല്‍കേണ്ടിവരുന്നുവെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ നവംബറിലാണ് എജുവിജില്‍ പദ്ധതി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ പ്രഖ്യാപിച്ചത്.

ജൂണ്‍ മുതല്‍ ആഗസ്ത് വരെയുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വിലയിരുത്തിയതിനു ശേഷം രണ്ടാംഘട്ടത്തിന് തുടക്കംകുറിക്കും.

അഴിമതിയില്ലാതാക്കാന്‍ 10 പദ്ധതികള്‍ എജുവിജിലിന്റെ ഭാഗമായി നടപ്പിലാക്കും.

Top