കേന്ദ്ര റിപ്പോർട്ട് തള്ളി ; കുടിവെളളം വിതരണം ചെയ്യുന്നത് ഗുണനിലവാരം ഉറപ്പാക്കിയെന്ന് ജലഅതോറിട്ടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടിവെളളം വിതരണം ചെയ്യുന്നത് ഗുണനിലവാരം ഉറപ്പാക്കിയെന്ന് ജലഅതോറിട്ടി. തിരുവനന്തപുരത്തെ വെളളം കുടിക്കാന്‍ കൊളളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയ സാഹചര്യത്തിലാണ് വിശദീകരണവുമായി ജലഅതോറിട്ടി രംഗത്തെത്തിയത്.

ജില്ലാ ഗുണനിലവാര പരിശോധനാ ലാബുകളില്‍ ഉറപ്പുവരുത്തിയ ശേഷമാണ് കുടിവെളളം വിതരണം ചെയ്യുന്നത്. 15 ഘടകങ്ങള്‍ പരിശോധിച്ചാണ് നിലവാരം ഉറപ്പുവരുത്തുന്നതെന്നും അതോറിട്ടി നിര്‍ദേശിച്ചു.

ബിഐഎസ് നടത്തിയതായി പറയുന്ന പരിശോധനയുടെ വിശദവിവരങ്ങള്‍ അതോറിറ്റിക്ക് കിട്ടിയിട്ടില്ല. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിച്ചുകൊണ്ട് കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും അതോറിട്ടി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Top