ഇടുക്കി: കുമളി വെള്ളാരംകുന്നില്‍ മൂന്നു വയസുകാരന് സൂര്യാഘാതമേറ്റു. വെള്ളാരംകുന്ന് തെക്കേടത്ത് അനീഷ്-ബീനാ ദമ്പതികളുടെ മകന്‍ ആല്‍വിനാണ് സൂര്യാഘാതമേറ്റത്. മുഖത്തും, കൈയ്യിലും പൊള്ളലേറ്റ പാടുണ്ട്.
ആദ്യം ഹോമിയോ ആശുപത്രിയിലും പിന്നീട് കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടി.
അതേസമയം സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് തുടരുകയാണ്. ആലപ്പുഴ ജില്ലയില്‍ ഇന്ന് ശരാശരി ഉയര്‍ന്ന താപനില നാല് ഡിഗ്രി വരെ ഉയരാന്‍ സാധ്യത. വയനാട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാഠിന്യം അല്‍പ്പം കുറഞ്ഞെങ്കിലും സംസ്ഥാനത്ത് വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ ജില്ലയില്‍ ഇന്ന് ശരാശരി താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ ഉയരനാണ് സാധ്യത.
വയനാട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താപ നില കൂടും. ചില പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്യാനിടയുണ്ട്. ആലപ്പുഴ ജില്ലയില്‍ മഴ പെയ്യുമെന്ന് ആദ്യം കാലാവസ്ഥ വകുപ്പ് പ്രവചിച്ചെങ്കിലും ഇന്നലെ രാത്രി അത് പിന്‍വലിച്ചു. എല്ലാ ജില്ലകളിലും താപനില 39 ഡിഗ്രിക്ക് താഴെയാണ്. നേര്‍ത്തെ തുടര്‍ച്ചയായി 41 രേഖപ്പെടുത്തിയിരുന്ന പാലക്കാട് ഇപ്പോഴത്തെ താപനില 38.7 ഡിഗ്രി സെല്‍ഷ്യസാണ്.