‘കേരളത്തിന് ഒരു വന്ദേഭാരത് കൂടി കിട്ടും’; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

തൃശ്ശൂര്‍: കേരളത്തിന് ഒരു വന്ദേ ഭാരത് കൂടി കിട്ടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കാസര്‍കോട് നിന്ന് തലസ്ഥനത്തേക്ക് ഒരു വന്ദേ ഭാരത് കൂടി കിട്ടുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയെന്ന് കെ സുരേന്ദ്രന്‍ അറിയിച്ചു. വൈകാതെ നടപടികള്‍ പൂര്‍ത്തിയാക്കി വന്ദേ ഭാരത് ഓടി തുടങ്ങും.

സില്‍വര്‍ ലൈന്‍ അടഞ്ഞ അധ്യായമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഉദ്ദേശിച്ച രീതിയില്‍ ഒരിക്കലും പദ്ധതി നടക്കാന്‍ പോകുന്നില്ല. മെട്രോമാന്റെ അഭിപ്രായം സര്‍ക്കാര്‍ അംഗീകരിക്കും എന്ന് തോന്നുന്നില്ലെന്നും വിഷയത്തില്‍ കേരള സര്‍കാര്‍ പ്രതികരിക്കട്ടെ എന്നും കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Top