സംസ്ഥാന ബജറ്റ് 2024
കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലൂന്നി രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ്. കേരളത്തിന്റേത് സൂര്യോദയ ബജറ്റെന്ന് പറഞ്ഞാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണം ആരംഭിച്ചത്.രണ്ടുതരം അനിശ്ചതത്വങ്ങള്‍ക്കിടയിലാണ് ബജറ്റ് തയ്യാറാക്കിയതെന്ന് ധനമന്ത്രി. ഒന്ന് ലോകത്ത് നടക്കുന്ന യുദ്ധങ്ങളും മാന്ദ്യവുമാണ്. യുദ്ധം വഷളായാല്‍ കേരളത്തെയും ബാധിക്കും. കേന്ദ്ര അവഗണയാണ് രണ്ടാമത്തേതെന്നും മന്ത്രി പറഞ്ഞു.
-വിഴിഞ്ഞം തുറമുഖം വൈകാതെ യാഥാര്‍ത്ഥ്യമാകും. വിഴിഞ്ഞം പദ്ധതിക്ക് 10,000 ഏക്കര്‍ ഭൂമി ലഭ്യമാക്കും. .
-തിരവവനന്തപുരം മെട്രോയ്ക്ക് കേന്ദ്രാനുമതി ഉടന്‍. ഇത്തവണത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന്റെ റെയില്‍ വെ ആവശ്യങ്ങള്‍ നിരാകരിച്ചു. ഹൈസ്പീഡ് പാതകള്‍ കൊണ്ടുവരുന്ന് അത്യാവശ്യാണ്. കെ റെയില്‍ പദ്ധതി നപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.
-പലസ്തീന്‍- ഇസ്രായേല്‍ യുദ്ധം രൂക്ഷമായാല്‍ കേരളത്തെ ബാധിക്കും.
-2024-25 വര്‍ഷത്തെ കേരളീയത്തിന് വേണ്ടി പത്തുകോടിരൂപ മാറ്റിവയ്ക്കും. പ്രതിസന്ധിയും വെല്ലുവിളികളും ഒഴിഞ്ഞുപോയതിന് ശേഷം വികസനം നടപ്പാക്കനാകില്ല. സ്വാകാര്യ മേഖലയുമായി ചേര്‍ന്ന് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും.
25 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും
-എപിജെ അബ്ദുല്‍ കലാം സര്‍വകലാശാലയുടെ കീഴില്‍ മൂന്ന് മികവിന്റെ കേന്ദ്രങ്ങള്‍. അതിനായി പത്ത് കോടി രൂപമാറ്റിവയ്ക്കും. 25 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും.
ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയില്‍ വികസന പദ്ധതികള്‍ക്കായി 250 കോടി രൂപ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗം വലിയ മാറ്റങ്ങളാണ് കാഴ്ചവയ്ക്കുന്നത്. പുതിയ ഉത്പാദന പ്രക്രിയകള്‍ ഇവിടെ സംഭവിക്കുന്നു. ആദ്യമായി രാജ്യത്ത് എ ഐ പ്രൊസസര്‍ വികസിപ്പിച്ച ആദ്യ സര്‍വകലാശാലയാണ് കേരളത്തിന്റെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയില്‍ വികസന പദ്ധതികള്‍ക്കായി 250 കോടി രൂപ മാറ്റിവയ്ക്കും.
ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും
ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും. പുറത്തുപോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ട്. ലോകോത്തര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. മികവിന്റെ ഏറ്റവും ഉയര്‍ന്ന പാത നടപ്പാക്കല്‍ ലക്ഷ്യം. വിദേശരാജ്യങ്ങളില്‍ പ്രാദേശിക കോണ്‍ക്ലേവുകള്‍ നടത്തും. ഉന്നത വിദ്യാഭ്യാസ നിക്ഷേപ നയം നടപ്പാക്കും. പുതിയ യുജിസി മാനദണ്ഡം അനുസരിച്ച് കേരളത്തില്‍ വിദേശ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ പരിശോധിക്കും.
കാർഷികം
വിളപരിപാലന മേഖലയ്ക്ക് 535 .9 കോടി രൂപ സംസ്ഥാനത്തെ നെല്ലുല്പാദനത്തിന് 93.6 കോടി രൂപ. സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറി ഉത്പാദനത്തിന് 78.45 കോടി രൂപ.നാളികേര വികസനത്തിനായി 65 കോടി രൂപ മാറ്റിവയ്ക്കും. സുഗന്ധ വ്യഞ്ജന കൃഷികള്‍ക്കായി 4 .6 കോടി രൂപ. കാര്‍ഷിക സര്‍വകലാശാലയ്ക്ക് 75 കോടി. ക്ഷീരവികസനത്തിന് 180 കോടി മാറ്റിവയ്ക്കും. മത്സ്യമേഖലയ്ക്ക് 227 കോടി. മുതാലപ്പൊഴി മത്സ്യബന്ധന തുറമുഖ നവീകരണത്തിനായി പത്ത് കോടി രൂപ. പുനർഗേഹം പദ്ധതിക്കായി 40 കോടി രൂപ. ചന്ദനകൃഷി പ്രോത്സാഹിപ്പിക്കും.
തൊഴിലുറപ്പ് പദ്ധതിക്ക് 230 കോടി രൂപ
തൊഴിലുറപ്പ് പദ്ധതിക്ക് 10.5കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ 3,496.5 കോടി രൂപ വേതനം ലഭ്യമാക്കുന്നതിന് സംസ്ഥാന വിഹിതമായി 230 കോടി രൂപ വകയിരുത്തുന്നു.
ലൈഫ് പദ്ധതി 1132 കോടി
ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ചവരുടെ എണ്ണം 5 ലക്ഷത്തില്‍ എത്തിക്കാന്‍ ലക്ഷ്യം. 1132 കോടി രൂപ വകയിരുത്തും. അടുത്ത രണ്ടുവര്‍ഷം കൊണ്ട് പതിനായിരം കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ലക്ഷ്യം. ഇതിനായി ബജറ്റ് വിഹിതത്തിന് പകരം ദീര്‍ഘകാല വായ്പപദ്ധതി ഉപയോഗിച്ച് മുന്നോട്ടുപോകും.
അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി 50 കോടി രൂപ
2025 നവംബറോട് കൂടി അതിദാരിദ്ര്യം കേരളത്തില്‍ ഇല്ലാതാകും അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി 50 കോടി രൂപ. കുടുംബശ്രീ പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ 265 കോടി രൂപ.
സഹകരണ മേഖല-134.42 കോടി
സഹകരണ മേഖല-134.42 കോടി. സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കത്തെ ചെറുത്തു തോല്‍പ്പിക്കണമെന്നും ധനമന്ത്രി. ശബരിമല മാസ്റ്റര്‍ പ്ലാനിന് വേണ്ടി 27.6 കോടി രൂപ വകയിരുത്തി.
റബ്ബര്‍ താങ്ങുവില 180 ആക്കി
2000 ഹോട്സ്പോട്ടുകള്‍ സ്ഥാപിക്കാന്‍ 25 കോടി രൂപ
പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുജ്ജീകരണത്തിന് മാസ്റ്റര്‍ പ്ലാന്‍. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 117.18 കോടി. സ്റ്റേറ്റ് ഡേറ്റ സെന്ററിന് 47 കോടി. 2000 ഹോട്സ്പോട്ടുകള്‍ സ്ഥാപിക്കാന്‍ 25 കോടി രൂപ വകയിരുത്തുന്നു.
വിനോദ സഞ്ചാര മേഖലയ്ക്ക് 351.42 കോടി
വിനോദ സഞ്ചാര മേഖലയ്ക്ക് 351.42 കോടി രൂപ. കെടിഡിസിക്ക് 12 കോടിരൂപ മാറ്റിവയ്ക്കും. ടൂറിസം വിപണന മേഖലയ്ക്ക് 78.17 കോടി രൂപ മാറ്റിവയ്ക്കും. വിനോദ സഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 15 കോടി രൂപ. പരമ്പരാഗത ഉത്സവങ്ങള്‍ പ്രോത്സാഹിപ്പിക്കും. ഉത്തരവാദിത്ത ടൂറിസത്തിന് 15കോടി. മുസിരിസ് ഹെറിറ്റേജ് പദ്ധതിക്ക് 14 കോടി. ചാംപ്യന്‍സ് ട്രോഫി വള്ളംകളിക്ക് 9.96 കോടി രൂപ.
പൊതുവിദ്യാഭ്യാസത്തിന് 1032.62 കോടി
പൊതുവിദ്യാഭ്യാസത്തിന് 1032.62 കോടി. സ്‌കൂളുകള്‍ ഭിന്നശേഷി സൗഹൃദം ആക്കുന്നതിന് പത്തുകോടി രൂപ. പാര്‍ശ്വവത്കരിക്കപ്പെട്ട വിബാഗത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാന്‍ 5.15 കോടി. എല്ലാ ജില്ലകളിലേയും ഒരു സ്‌കൂള്‍ മോഡല്‍ സ്‌കൂള്‍ ആയി ഉയര്‍ത്തും.അധ്യാപകര്‍ക്ക് റെസിഡന്‍ഷ്യല്‍ പരിശീലനം നല്‍കും.
കെഎസ്ആര്‍ടിസിക്ക് 128.54 കോടി
കെഎസ്ആര്‍ടിസിക്ക് 128.54 കോടി. പുതിയ ഡീസല്‍ ബസുകള്‍ക്ക് 92 കോടി. പുതിയ സിഎന്‍ജി ബസിന് ഫണ്ടില്ല. ഇലക്ട്രിക് ബസിനും ഫണ്ടില്ല. കൊച്ചി മെട്രോ-239 കോടിമാറ്റിവച്ചു.
സാംസ്‌കാരിക രംഗത്തിന് 170.49 കോടി
സാംസ്‌കാരിക രംഗത്തിന് 170.49 കോടി. ചലച്ചിത്ര അക്കാമി 14 കോടി. പ്രാദേശിക മ്യൂസിയത്തിന് 10 കോടി. എകെജി മ്യൂസിയത്തിന് 3.75 കോടി. ഗ്രാമീണ കളിസ്ഥലങ്ങള്‍ക്കായി എട്ട് കോടി രൂപ. കായിക മേഖല അടിസ്ഥാന വികസനത്തിന് 17.5 കോടി രൂപ
ഹെല്‍ത്തി കിഡ്സ്;ആരോഗ്യത്തിനായി കളിക്കുക പദ്ധതിക്ക് 6.5 കോടി രൂപ. സ്പോര്‍ട്സ് കൗണ്‍സിലിന് 34 കോടി രൂപ.യുവജനക്ഷേമ ബോര്‍ഡിന് 17 കോടി രൂപ നല്‍കും.ഗ്രാമീണ കളിസ്ഥലങ്ങള്‍ക്കായി എട്ട് കോടി രൂപ.
ആരോഗ്യ സുരക്ഷ ഫണ്ട്
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ആശുപത്രികളില്‍ അഭൂതപൂര്‍വമായ വികസനം നടന്നു. താലൂക്ക് ആശുപത്രിയില്‍ വരെ ഡയാലിസിസ് സാധാരണമായി. ആശുപത്രിയുമായി ബന്ധപ്പെട്ട് പണം നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് സൗകര്യമൊരുക്കാന്‍ റെമിറ്റന്‍സ് അക്കൗണ്ട് സംവിധാമെന്നും ധനമന്ത്രി.ആരോഗ്യവികസന മേഖലയുടെ ആകെ വികസനത്തിന് 401.24 കോടി രൂപ വകയിരുത്തും. മെഡിക്കല്‍ കോളേജുകളിലെ മാലിന്യ സംസ്‌കരണത്തിന് 13 കോടി രൂപ. ആരോഗ്യവികസന മേഖലയുടെ ആകെ വികസനത്തിന് 401.24 കോടി രൂപ വകയിരുത്തും. മബാര്‍ ക്യാന്‍സര്‍ സെന്ററിന് 28 കോടി. കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററിന് 14.5 കോടി. ആരോഗ്യ സര്‍വകലാശാലയ്ക്ക് 11.5 കോടി രൂപ വകയിരുത്തി.
പ്രീമെട്രിക് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് 20 കോടി
പ്രീമെട്രിക് ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ സ്‌കോളര്‍ഷിപ്പ്. 20 കോടി രൂപ മാറ്റിവയ്ക്കും. ന്യൂനപക്ഷ ക്ഷേമത്തിന് 77.36 കോടി. ഹജ്ജ് തീര്‍ത്ഥാടനത്തിന് അടിസ്ഥാന സൗകര്യം ഒരുക്കാന്‍ കണ്ണൂര്‍ വിമാനത്താവളത്തിന് 1 കോടി. മുന്നാക്ക ക്ഷേത്തിന് 7. 37 കോടി രൂപ. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 17 കോടി. അംഗന്‍വാടി ജീവനക്കാര്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. പട്ടികജാതി വിഭാഗത്തിലെ അര്‍ഹരായ രോഗികള്‍ക്കും വൃദ്ധര്‍ക്കും ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 65 കോടി.
ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കില്ല
ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കില്ല. 62 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കിവരുന്നു. വേണ്ടിവരുന്നത് 9,000കോടി. മുടക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ ചില നടപടികള്‍ കാരണം വൈകുന്ന നിലയുണ്ടായിട്ടുണ്ട്. പെന്‍ഷന്‍ കമ്പനിയിലൂടെ പുതുതായി ധനസമാഹരണം നടത്താന്‍ കേന്ദ്രം അനുവദിക്കുന്നില്ല. അടുത്ത സാമ്പത്തിക വര്‍ഷം ക്ഷേമപെന്‍ഷന്‍ കൃത്യമായി കൊടുത്തുതീര്‍ക്കാനുള്ള പ്രത്യേക നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.
സംസ്ഥാനത്ത് പുതിയ പെന്‍ഷന്‍ സ്‌കീം
പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം പുനപ്പരിശോധിച്ച് ജീവനക്കാര്‍ക്ക് സുരക്ഷിത്വം നല്‍കുന്ന പെന്‍ഷന്‍ പദ്ധതി രൂപീകരിക്കും. ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം ഒരു ഗഡു ടിഎ കുടിശ്ശിക നല്‍കും.
മദ്യത്തിന് വിലകൂട്ടി
ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് ലിറ്ററിന് പത്തുരൂപ കൂട്ടും. ടൂറിസ്റ്റ് ബസ് നികുതി കുറച്ചു.