തമിഴ്‌നാട് കരിമ്പട്ടികയില്‍പെടുത്തിയ കമ്പനി മരുന്നുകള്‍ ഇനി കേരളത്തിനും വേണ്ട

drugs

തിരുവനന്തപുരം: തമിഴ്‌നാട് മെഡിക്കല്‍ കോര്‍പ്പറേഷന്‍ കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനിയില്‍ നിന്നു മരുന്നു വാങ്ങാനുള്ള നടപടി കേരളം റദ്ദാക്കാന്‍ ഒരുങ്ങുന്നു.

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റേതാണ് ഇത്തരത്തിലൊരു നടപടി.

ഗുണനിലവാരമില്ലെന്ന് കണ്ടെത്തി തമിഴ്‌നാട് സര്‍ക്കാര്‍ കരിമ്പട്ടികയില്‍പെടുത്തിയ കമ്പനിയില്‍ നിന്ന് ഇത്തവണ മരുന്ന് വാങ്ങുന്നതിനായിരുന്നു തീരുമാനം. എന്നാല്‍ പിന്നീട് ഈ തീരുമാനം റദ്ദാക്കാന്‍ ഒരുങ്ങുകയാണ്.

2013 ഡിസംബറില്‍ പൂനെ ആസ്ഥാനമായ സാവ കമ്പനിയെ തമിഴ്‌നാട് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു.

ഇക്കാര്യം അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത്തരത്തില്‍ ഏതെങ്കിലുമൊരു സംസ്ഥാനം കരിമ്പട്ടികയില്‍പ്പെടുത്തിയാല്‍ ആ കമ്പനിയില്‍ നിന്ന് മരുന്നുകള്‍ വാങ്ങാന്‍ പാടില്ലെന്നാണ് നിയമം .

ഇത് കാറ്റില്‍ പറത്തിയാണ് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ മരുന്ന് വാങ്ങല്‍ നടന്നിരുന്നത്.

Top