തിരുവനന്തപുരം ; കോവിഡ് വ്യാപനത്തിൽ ആശ്വാസ വാർത്തയുമായി കേരളം. കേരളത്തിൽ കോവിഡ് പോസിറ്റിവിറ്റി കുത്തനെ ഇടിയുന്നു എന്നാണ് പുതിയ കണക്കുകൾ. കോവിഡ് താല്ക്കാലിമായെങ്കിലും ഇറങ്ങുകയാണെന്ന വ്യക്തമായ സൂചനയുമായിയാണ് ആരോഗ്യ വകുപ്പിന്റെ പ്രതിവാര റിപ്പോർട്ട്. 610 ക്ലസ്റ്ററുകളിൽ 417 ഉം നിർജീവമായി. ഒക്ടോബർ അവസാന ആഴ്ചയെ അപേക്ഷിച്ച് നവംബർ ആദ്യവാരം ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കുറഞ്ഞു.
100 പേരെ പരിശോധിക്കുമ്പോൾ 31 പേർക്ക് രോഗം കണ്ടെത്തിയിരുന്ന മലപ്പുറത്ത് ഈയാഴ്ച 15 ലെത്തി. 20 നു മുകളിലായിരുന്ന തിരുവനപുരത്ത് 11 ആണ് ടി പി ആർ. ഇടുക്കിയിൽ മാത്രമാണ് നേരിയ വർധന. ഓണത്തിനുശേഷo ആദ്യമായി ടി പി ആർ 10 നു താഴെയെത്തി. ഇന്നലെ ടി പി ആർ 9.68 ആയാണ് കുറഞ്ഞത്. തൊണ്ണൂറ്റിയാറായിരം പേർ ഒരേ സമയം ചികിൽസയിലുണ്ടായിരുന്നത് 77 813 ആയി. ഐസിയുവിലും വെന്റിലേറ്ററിലും കഴിയുന്നവരുടെ എണ്ണത്തിലും കുറവുണ്ട്.