രാഷ്ട്രീയ സംഘര്‍ഷത്തെ കുറിച്ച് കേന്ദ്രത്തിനു മറുപടി നല്‍കാതെ കേരളം

pinarayi vijayan

ന്യൂഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളെകുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന് മറുപടി നല്‍കാന്‍ കേരളം തയ്യാറായില്ല.

രണ്ടുതവണയാണ് കേന്ദ്രം ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്.

എന്നാല്‍, റിപ്പോര്‍ട്ടു തേടിയതിനു ശേഷമുള്ള ദിവസങ്ങളിലാണു കേരളത്തില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതെന്നത് ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്.

ആഭ്യന്തര സഹമന്ത്രി രേഖാമൂലം മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയെ അറിയിച്ചതാണ് ഇക്കാര്യം. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് തുടങ്ങിയ സിപിഎം- ബിജെപി സംഘര്‍ഷം സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലേക്കു വ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് ആര്‍എസ്എസ് കാര്യവാഹക് ശ്രീകാര്യം സ്വദേശി രാജേഷ് (34) കൊല്ലപ്പെട്ടതോടെ ആക്രമങ്ങള്‍ രൂക്ഷമായി.

പിന്നീട് സംഭവത്തില്‍ ഗവര്‍ണര്‍ പി. സദാശിവം ഇടപെടുകയും സിപിഎം-ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ സമാധാന ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

Top