ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ ജയിലിലായിരുന്ന അഞ്ച് മലയാളികളെ മോചിപ്പിക്കാന്‍ ധാരണയായി.
യാത്രാരേഖകള്‍ ശരിയാകുന്ന മുറയ്ക്ക് ഇവരെ നാട്ടിലെത്തിക്കുമെന്നു കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്ററിലുടെ അറിയിച്ചു.
എളമക്കര സ്വദേശി തരുണ്‍ ബാബു, സഹോദരന്‍ നിധിന്‍ ബാബു, എടത്തല സ്വദേശി ഷാജി അബ്ദുല്ലക്കുട്ടി, കലൂര്‍ സ്വദേശികളായ ഗോഡ്‌വിന്‍ ആന്റണി, നവീന്‍ ഗോപി എന്നിവരെയാണു മോചിപ്പിക്കാന്‍ ധാരണയായത്.
2014ല്‍ നൈജീരിയന്‍ കടലില്‍ അകപ്പെട്ട കപ്പലിലെ ജീവനക്കാരായിരുന്ന ഇവരെ കടല്‍കൊള്ളക്കാരെ സഹായിച്ചെന്ന ആരോപണത്തില്‍ ടോഗോ സര്‍ക്കാര്‍ വിചാരണ ചെയ്യുകയായിരുന്നു.
ടോഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് മോചനത്തിനുള്ള നടപടികള്‍ വേഗത്തിലാക്കിയത്.
We have secured the release of 5 Indians from Kerala jailed in Togo. Good work by Indian mission in Accra and Consulate in Togo.
— Sushma Swaraj (@SushmaSwaraj) February 1, 2017