പ്രതിപക്ഷത്തെ പരിഹസിച്ച് മുഖ്യമന്ത്രി; ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് അസാമാന്യ തൊലിക്കട്ടി

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ആരോപണത്തെ പരിഹസിച്ച് മുഖ്യമന്ത്രി. കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോരുന്നതായുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെയാണ് മുഖ്യമന്ത്രി. അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് അസാമാന്യമായ കട്ടിയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.

സാധാരണ നിലയ്ക്ക് അത്തരം അവകാശവാദം ഉന്നയിക്കാനേ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അവരെ ഒന്നും പറയാന്‍ പറ്റില്ല, യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കാന്‍ ഇതുപോലുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് കഴിയും. ഡേറ്റ ചോര്‍ച്ച സംഭവിച്ച ആരോപണങ്ങളില്‍ സര്‍ക്കാരിന്റെ നിലപാട് ഹൈക്കോടതി അംഗീകരിച്ചതാണ്, അതാണ് വസ്തുതയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Top