ലോക്ക്ഡൗണ്‍പഠിക്കാന്‍ കെ എം എബ്രഹാം അധ്യക്ഷനായ സമിതി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍, പിന്‍വലിക്കല്‍, തുടര്‍നടപടി എന്നിവ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ എം എബ്രഹാം അധ്യക്ഷനായ സമിതിയാണ് ഇക്കാര്യങ്ങളില്‍ പഠനം നടത്തുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോക്ക്ഡൗണ്‍ നിയന്ത്രണം പഠിക്കാനായി 17 അംഗ ടാസ്‌ക് ഫോഴ്സിനെയാണ് ചുമതലപ്പെടുത്തുന്നത്. ലോക്ക്ഡൗണ്‍ സംസ്ഥാനത്തെ എങ്ങനെയൊക്കെയാണ് ബാധിച്ചത്. ഏതു സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ പിന്‍വലിക്കേണ്ടത്. ലോക്കഡൗണ്‍ പിന്‍വലിച്ചാല്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളാവും സമിതി പഠിക്കുക.

അതേസമയം, ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 1991 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1949 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 1477 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Top