റേഷന്‍ വിതരണം ഏപ്രില്‍ ഒന്ന് മുതല്‍; വേണ്ടാത്തവര്‍ക്ക് അറിയിക്കാന്‍ സംവിധാനം

തിരുവനന്തപുരം: റേഷനരി ഏപ്രില്‍ ഒന്ന് മുതല്‍ വിതരണം ചെയ്യും. വേണ്ടാത്തവര്‍ അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റേഷന്‍കാര്‍ഡ് വഴി അരി വാങ്ങാന്‍ കഴിയാത്തവരുടെ കണക്കെടുക്കാന്‍ കേന്ദ്രീയ സംവിധാനം ഒരുക്കും. എല്ലാകുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യവും പലവൃജ്ഞനകിറ്റും സര്‍ക്കാര്‍ വിതരണം ചെയ്യും. കിറ്റ് വേണ്ടാത്തവര്‍ക്ക് അത് അറിയിക്കാനുള്ള കേന്ദ്രീകൃത സംവിധാനം ഉടന്‍ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ അര്‍ഹതയുള്ള ആളുകള്‍ക്ക് മറ്റൊരു ഘട്ടത്തില്‍ സാധനങ്ങള്‍ എത്തിച്ച് നല്‍കാനാകും.

അതേസമയം ഏപ്രില്‍ രണ്ട് മുതല്‍ സര്‍വ്വീസ് പെന്‍ഷന്‍ നല്‍കും. ഏപ്രില്‍ 9 മുതല്‍ 5 വരെ ട്രഷറി പ്രവര്‍ത്തിക്കും. ഭക്ഷ്യസാധനങ്ങളുടെ ആവശ്യത വര്‍ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ഭക്ഷ്യ ശേഖരം വിപുലപ്പെടുത്താണ് പദ്ധതി. ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് സഞ്ചാര നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കും. മറ്റ് സംസ്ഥാനങ്ങളുമായി ചരക്ക് ഗതാഗത തടസം നീക്കാന്‍ ഉന്നതതലത്തില്‍ പ്രത്യേക ചുമതലയും നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

എഫ്‌സിഐ, സപ്ലൈകൊ, മാര്‍ക്കറ്റ് ഫെഡ്, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയ പൊതുവിതരണ ഏജന്‍സികളുടെ കയ്യിലുള്ള അത്യാവശ സാധനങ്ങളുടെ കണക്ക് ഏകോപിപ്പിക്കും. മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളാണ് തയ്യാറാക്കിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. റോഡ് വഴിയും കപ്പല്‍ വഴിയും റെയില്‍ വഴിയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ചരക്കുകള്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കും. ഭക്ഷ്യസറ്റോക്കിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Top