ന്യൂഡല്‍ഹി: കേരളത്തിന് പ്രളയ സെസ് ചുമത്തുന്നത് സംബന്ധിച്ച് ജിഎസ്ടി കൗണ്‍സില്‍ തീരുമാനമായില്ല. കൗണ്‍സിലിന് തീരുമാനം എടുക്കാമായിരുന്നെന്ന് തോമസ് ഐസക് പ്രതികരിച്ചു. പ്രളയ സെസില്‍ അടുത്ത യോഗത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്ന് ജെയ്റ്റിലി അറിയിച്ചു.
നാല്‍പ്പത് ഉത്പ്പന്നങ്ങളുടെ ജിഎസ്ടി നിരക്കാണ് കുറച്ചത്. 33 ഉത്പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 18ല്‍ നിന്ന് 12ഉം 5ഉം ശതമാനം ആക്കിയാണ് കുറച്ചിരിക്കുന്നത്. ഏഴ് ഉത്പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 28ല്‍ നിന്ന് 18 ശതമാനവും ആക്കിയിട്ടുണ്ട്.
വീല്‍ചെയര്‍ ഉള്‍പ്പടെ ഭിന്നശേഷിയുള്ളവര്‍ക്ക് ആവശ്യമായ സാധനങ്ങളുടെ ജി എസ് ടി 28 ല്‍ നിന്ന് 5 ശതമാനമാക്കി. ആരാധനാവശ്യത്തിന് പോകുന്നവരുടെ വിമാന ടിക്കറ്റുകളുടെ ജി എസ് ടി 5 ശതമാനമാക്കി , ബിസിനസ് ക്‌ളാസിലും ചാര്‍ടേഡ് വിമാനങ്ങളിലും ആണെങ്കില്‍ 12 ശതമാനമായിരിക്കും നികുതി.