തിരുവനന്തപുരം: കേരളപ്പിറവിയുടെ 60–ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ‘വജ്രകേരളം’ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രിമാരെ ക്ഷണിക്കാത്തതില്‍ കെപിസിസിക്ക് അതൃപ്തി.
മുന്‍ മുഖ്യമന്ത്രിമാരായ എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കിയില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ കുറ്റപ്പെടുത്തി.