പൂനെയില്‍ മലയാളി ഹോട്ടലുടമയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പൂനെ: പൂനെയില്‍ കണ്ണൂര്‍ സ്വദേശിയായ ഹോട്ടലുടമയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി.

ഖേഡ് ശിവാപുരില്‍ ഹോട്ടല്‍ നടത്തിവന്ന കണ്ണൂര്‍ പെരളശ്ശേരി സ്വദേശി അബ്ദുല്‍ അസീസ് (56) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം.

ഹോട്ടലിന്റെ സ്ഥലമുടമയും പെട്രോള്‍ പമ്പ് ഉടമയുമായ സഞ്ജയ് കോണ്ടേയും അബ്ദുല്‍ അസീസുമായി അഴുക്ക് ചാലിനെപ്പറ്റി വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ അസീസിനെ സഞ്ജയ് വടികൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്തതു. മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ അസീസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. അബ്ദുല്‍ അസീസിന്റെ മൃതദേഹം പൂനെ സസൂണ്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം പെരളശേരിയിലേക്ക് കൊണ്ടു പോയി.

സഞ്ജയ് മുമ്പും പിതാവിനെയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയിരുന്നതായി അസീസിന്റെ മകന്‍ റെയിസ് പറഞ്ഞു. 46 വര്‍ഷമായി സത്താറ റോഡിലെ ഖേഡ് ശിവാപുരില്‍ സാഗര്‍ എന്ന പേരില്‍ ഹോട്ടല്‍ നടത്തി വരികയായിരുന്നു അസീസ്. നജ്മയാണ് ഭാര്യ. മറ്റു മക്കള്‍: റമീസ്, നജീറ, റഹീന.

Top