തിരുവനന്തപുരം: കാണാതായ മലയാളികളെല്ലാം ഐഎസില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത വിശ്വസനീയമല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വിഷയത്തില്‍ അഭ്യൂഹങ്ങള്‍ പരിഹരിക്കും വിധം മുഖ്യമന്ത്രി ഇടപെടണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന് പുറത്തുപറയാവുന്ന കാര്യങ്ങള്‍ സഭയേയും ജനങ്ങളേയും അറിയിക്കണം. ആശയക്കുഴപ്പം പരിഹരിക്കണമെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ഉന്നയിച്ച വിഷയം അതീവ ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.
കാണാതായവരില്‍ 24 മലയാളികള്‍ ഭീകരപ്രസ്ഥാനമായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഭാഗമായതായാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യും കേന്ദ്ര- സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളും ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നാല്‍പ്പതിലേറെ മലയാളികള്‍ ഐഎസിന്റെ ഭാഗമായി സിറിയയിലും ഇറാക്കിലും അഫ്ഗാനിസ്ഥാനിലുമായി ഉണ്ടെന്നാണ് എന്‍ഐഎയ്ക്കു ലഭിച്ചിട്ടുള്ള വിവരം.