പത്തനംതിട്ട : തോരാതെ പെയ്യുന്ന മഴയില്‍ പന്തളം ടൗണ്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. പന്തളം നഗരത്തില്‍ റോഡിലൂടെ പുഴ ഒഴുകുകയാണ്. വെള്ളം അതിവേഗം കുത്തിയൊലിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്.
നീണ്ടകരയില്‍ നിന്ന് നൂറോളം ബോട്ടുകളും തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് 50 ബോട്ടുകളും എത്തിച്ച് പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. 23 ഹെലിക്കോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ട്.
പമ്പയില്‍ നേരിയ തോതില്‍ വെള്ളം ഇറങ്ങുന്നുണ്ട്. ആറന്മുളയില്‍ വ്യോമമാര്‍ഗം ഭക്ഷണം വിതരണം ചെയ്യാന്‍ ആരംഭിച്ചു. തിരുവല്ലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണ്. രണ്ടു ദിവസമായി ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ആയിരക്കണക്കിനുപേരാണ് പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്.
പന്തളം ടൗണിലൂടെ വെള്ളം അതിവേഗം കുത്തിയൊലിക്കുന്നു; ടൗണ്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി