അക്ഷയ്കുമാര്‍ ചിത്രം കേസരിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ക്ഷയ്കുമാര്‍ പട്ടാളക്കാരന്റെ വേഷത്തിലെത്തുന്ന ചിത്രം കേസരിയുടെ ഫസ്റ്റ് പോസ്റ്റര്‍ പുറത്തുവിട്ടു. 1897ല്‍ 21 സിഖുകാര്‍ 10,000 അഫ്ഗാനികള്‍ക്കെതിരെ യുദ്ധം ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ബവില്‍ദാര്‍ ഇഷര്‍ സിങ് ആയാണ് അക്ഷയ്കുമാര്‍ എത്തുന്നത്. പരിനീതി ചോപ്രയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പഞ്ചാബി സംവിധായകന്‍ അനുരാഗ് സിങ് ആണ് കേസരി സംവിധാനം ചെയ്യുന്നത്. 2019 മാര്‍ച്ച് 21ന് ചിത്രം തിയേറ്ററുകളിലെത്തും.

Top