യുഎസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിടാന്‍ ലക്ഷ്യമിട്ട് റാഫേല്‍ നദാല്‍ ഇന്നിറങ്ങും

ന്യൂയോര്‍ക്ക്: സീസണിലെ അവസാന ഗ്രാന്‍സ്ലാം സ്വന്തമാക്കാനുറപ്പിച്ച് സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ ഇന്ന് കളിക്കളത്തിലേക്ക്.

ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണാണ് യുഎസ് ഓപ്പണ്‍ ഫൈനലില്‍ നദാലിന്റെ എതിരാളി.

കരിയറില്‍ ആദ്യമായി ഒരു ഗ്രാന്‍സ്ലാം ഫൈനലിലെത്തിയ ആന്‍ഡേഴ്‌സണ്‍ സെമിയില്‍ സ്‌പെയിന്റെ പാബ്ലോ കറേനോ ബുസ്തയെയാണു പരാജയപ്പെടുത്തിയത്.

സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഇതിഹാസ താരം റോജര്‍ ഫെഡററെ തകര്‍ത്തതിന്റെ ആത്മവിശ്വാസവുമായെത്തിയ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയെ തകര്‍ത്താണ് നദാല്‍ ഫൈനലില്‍ ഇടം ഉറപ്പിച്ചത്.

നദാലും ആന്‍ഡേഴ്‌സണും ഇതിനു മുമ്പ് നാലു തവണ ഏറ്റുമുട്ടിയിട്ടുണ്ട് എന്നാല്‍ ഇതിലെല്ലാം വിജയം നദാലിനൊപ്പമായിരുന്നു.

Top