കോട്ടയം: കെവിന്‍ വധക്കേസില്‍ പ്രതികളെയെല്ലാം മുഖ്യ സാക്ഷി അനീഷ് തിരിച്ചറിഞ്ഞു. അക്രമി സംഘത്തെയും 13 പേരെയും ആയുധങ്ങളും തിരിച്ചറിഞ്ഞു. അനീഷിന്റെ കഴുത്തില്‍ വടിവാള്‍വെച്ച് ഭീഷണിപ്പെടുത്തിയെന്ന് മൊഴി നല്‍കിയിരുന്നു.
കെവിന്‍ വധക്കേസില്‍ കുറ്റാന്വേഷണ ചട്ടങ്ങള്‍ പൊലീസ് ലംഘിച്ചതായും മുഖ്യസാക്ഷിയായ അനീഷിന്റെ മൊഴി ആവശ്യാനുസരണം പൊലീസ് മാറ്റിയതായും ആരോപണം ഉയര്‍ന്നിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലും ഫോറന്‍സിക് പരിശോധനയിലും നിയമം അട്ടിമറിക്കുകയും നിര്‍ണായകവിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തില്ല. ആരോപണവിധേയനായ എസ്‌ഐ എംഎസ് ഷിബുവാണ് അന്വേഷണം നടത്തുന്ന എഫ്‌ഐആര്‍ തയ്യാറാക്കിയത്.
അക്രമിസംഘത്തില്‍ നിന്ന് രക്ഷപെടാന്‍ ഓടിയ കെവിന്‍ ചാലിയക്കര പുഴയില്‍ വീണ് മരിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അനീഷിന്റെ മൊഴി, പോസ്റ്റ് മോര്‍ട്ട് റിപ്പോര്‍ട്ട്, പ്രതികളുടെ മൊഴി എന്നിവയാണ് ഇത് സ്ഥിരീകരിക്കാന്‍ പൊലീസ് നിരത്തുന്നത്. ഇതേ കാര്യങ്ങളിലെ പൊരുത്തക്കേടുകള്‍ സംബന്ധിച്ച് പൊലീസിന് മറുപടിയില്ല.
അനീഷിന്റെ മൊഴിപ്രകാരം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് അന്വേഷണം നടക്കുന്നത്. കാറിനുള്ളില്‍ വെച്ചുള്ള മര്‍ദനത്തില്‍ കെവിന്‍ അവശനായിരുന്നുവെന്ന് സൂചിപ്പിക്കുന്ന അനീഷിന്റെ മൊഴിയും ഒഴിവാക്കപ്പെട്ടു. കോട്ടയം മെഡിക്കല്‍ കേളേജിലെ പോസ്റ്റ് മോര്‍ട്ടവും തുടര്‍ന്ന് നടന്ന ഫൊറന്‍സിക് പരിശോധനയുമാണ് കേസ് അട്ടിമറിക്കാനുള്ള പൊലീസ് നീക്കത്തിന്റെ മറ്റു ഉദാഹരണങ്ങള്‍.