കോട്ടയം: കെവിന്‍ കൊലപാതകക്കേസില്‍ നടപടി നേരിട്ട പൊലീസുകാര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട ഗാന്ധിനഗര്‍ എഎസ്‌ഐ ആയിരുന്ന ടി.എം ബിജു, പൊലീസ് ഡ്രൈവറായിരുന്ന എം. എന്‍ അജയകുമാര്‍ എന്നിവരാണ് അപകടത്തിപ്പെട്ടത്. തലയ്ക്ക് പരുക്കേറ്റ ബിജുവിന്റെ നില ഗുരുതരമാണെന്നാണ് വിവരം.
കേസുമായി ബന്ധപ്പെട്ട് ഇരുവരും കൊച്ചിയില്‍പോയി മടങ്ങുമ്പോഴായിരുന്നു അപകടം. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് കൂത്താട്ടുകുളത്തുവെച്ചാണ് അപകടമുണ്ടായത്.
ഇവര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബിജുവിനെ സര്‍ജറി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അജയകുമാറിന്റെ നില മെച്ചപ്പെട്ടു.