കെവിന്‍ വധം തട്ടിക്കൊണ്ടുപോയ വിവരം എസ്പിയെ അറിയിക്കുന്നതില്‍ സ്‌പെഷല്‍ബ്രാഞ്ചിന് വീഴ്ച്ചപറ്റി

kevin

കോട്ടയം: കെവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയ വിവരം എസ്പിയെ അറിയിക്കുന്നതില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന് വീഴ്ചപറ്റി. രണ്ടുപേരെ തട്ടിക്കൊണ്ടുപോയത് സ്‌പെഷ്യല്‍ ബ്രാഞ്ച് അറിഞ്ഞത് ഞായറാഴ്ച്ച ഉച്ചയ്ക്കായിരുന്നു. ഗാന്ധിനഗര്‍ സ്റ്റേഷനില്‍ നടന്ന സംഭവങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് മറച്ചുവെക്കുകയും ചെയ്തു.

കുടുംബപ്രശ്‌നം എന്ന നിലയില്‍ ലഘൂകരിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഒരാള്‍ രക്ഷപ്പെട്ടോടിയെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പിയെ ധരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്പി മുഖ്യമന്ത്രിയെ വിവരം അറിയിച്ചത്.

വീഴ്ചപറ്റിയ സ്‌പെഷ്യല്‍ ഉദ്യോഗസ്ഥരെ രക്ഷിക്കാനും ശ്രമം നടന്നിരുന്നു. വീഴ്ച വ്യക്തമായിട്ടും നടപടിയെടുക്കാന്‍ വൈകുകയാണ്. ഇക്കാര്യങ്ങള്‍ കോട്ടയം മുന്‍ എസ്പി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു

Top