കെവിന്‍ വധക്കേസ് : എഎസ്ഐയെ പിരിച്ചുവിട്ടു; എസ്ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി

KEVIN

കോട്ടയം: കെവിന്‍ വധക്കേസ് അന്വേഷണത്തില്‍ കൃത്യവിലോപം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി. പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ഗാന്ധിനഗര്‍ മുന്‍ എസ്ഐ എം.എസ് ഷിബുവിന് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി.

കൊച്ചി റെയ്ഞ്ച് ഐജി വിജയ് സാഖറെയാണ് നോട്ടീസ് നല്‍കിയത്. 15 ദിവസത്തിനകം മറുപടി നല്‍കണമെന്ന് അറിയിച്ചിട്ടുണ്ട്. കെവിനെ തട്ടിക്കൊണ്ട് പോയെന്ന പരാതി ലഭിച്ചിട്ടും നടപടി എടുത്തില്ല. കേസിലെ മുഖ്യപ്രതി സാനുവില്‍ നിന്നും കൈക്കൂലി വാങ്ങി എന്നീ ആരോപണങ്ങള്‍ക്കെതിരെയാണ് നടപടി. കേസില്‍ എഎസ്ഐ ടി.എം ബിജുവിനെ പിരിച്ച് വിട്ടിരുന്നു. സിപിഒ എം.എന്‍. അജയകുമാറിന്റെ ഇന്‍ക്രിമെന്റ് മൂന്നു വര്‍ഷം പിടിച്ചുവയ്ക്കും.

കോട്ടയത്ത് പ്രണയ വിവാഹത്തിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കെവിന്‍ പി ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് കേസിലെ കൃത്യവിലോപത്തിന്റെ പേരിലാണ് നടപടി.

Top