കെവിന്‍ വധക്കേസിലെ പ്രതികള്‍ക്ക് ഉന്നതരുടെ സഹായം ലഭിച്ചതായി റിപ്പോര്‍ട്ട്

kevin

ഏറ്റുമാനൂര്‍: കെവിന്‍ വധക്കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് അധികാര കേന്ദ്രത്തിന്റെ അടിത്തട്ടില്‍നിന്നു സഹായം ലഭിച്ചതായി പ്രതികളുടെ കസ്റ്റഡി റിപ്പോര്‍ട്ട്. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് സന്തോഷ് ദാസിന്റെയാണ് നിരീക്ഷണം.

ആരോ ഇരയ്ക്കും വേട്ടക്കാരനും ഒപ്പം സഞ്ചരിക്കുന്നുണ്ട്. സംഭവത്തില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ റിമാന്‍ഡിലായിരുന്ന മൂന്നു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ചൊവാഴ്ച റിമാന്‍ഡ് ചെയ്തിരുന്ന നിയാസ്, റിയാസ്, ഇഷാന്‍ എന്നിവരെയാണ് ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ ഇനിയും അഞ്ചു പേരെക്കൂടി പിടികൂടാനുണ്ട്.

Top