ലണ്ടന്‍: കെവിന്‍ പീറ്റേഴ്‌സനെ ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്താക്കാനെടുത്ത തീരുമാനത്തില്‍ തനിക്കിപ്പോഴും ദു:ഖമുണ്ടെന്ന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഇംഗ്ലീഷ് മുന്‍ നായകന്‍ അലിസ്റ്റര്‍ കുക്ക്. പീറ്റേഴ്‌സനെ പുറത്താക്കാനെടുത്ത തീരുമാനം കരിയറിലും, ജീവിതത്തിലും ഏറ്റവും കടുപ്പമേറിയതായിരുന്നുവെന്നും , പീറ്റേഴ്‌സനെ പുറത്താക്കിയ നടപടിയില്‍ താനും ഉള്‍പ്പെട്ടിട്ടുണ്ടായിരിന്നുവെന്നും കുക്ക് വ്യക്തമാക്കി.
പുറത്താക്കുക എന്ന അന്തിമ നടപടിക്ക് പകരം മറ്റെന്തെങ്കിലും തീരുമാനം മതിയായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. കാരണം പീറ്റേഴ്‌സനെ പുറത്താക്കിയത് ഇംഗ്ലീഷ് ക്രിക്കറ്റിന് ഒരിക്കലും ഗുണം ചെയ്തിട്ടില്ലെന്നും കുക്ക് സൂചിപ്പിച്ചു.