കോട്ടയം: കെവിന്റെ മരണത്തില്‍ സര്‍ക്കാറിനെയും സി.പി.എമ്മിനെയും ഡി.വൈ.എഫ്.ഐയെയും കൊത്തി പറിച്ചവര്‍ക്ക് ചുട്ട മറുപടിയായി പിതാവിന്റെ വാക്കുകള്‍.
മകനെ തട്ടികൊണ്ടു പോയ സംഭവം മുതല്‍ തനിക്കും കുടുംബത്തിനും ഒപ്പം നിന്നത് സി.പി.എം ആണെന്ന് കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു.
എല്ലാക്കാര്യത്തിനും തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നത് സിപിഐഎം ഏരിയാ സെക്രട്ടറി വേണുവാണെന്ന് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. കെവിന്റെയും നീനുവിന്റെയും വിവാഹം നടത്തികൊടുക്കുന്നതിന് സഹായിച്ചതും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്നെന്നും പിതാവ് വെളിപ്പെടുത്തി.
അതേസമയം, കെവിന്റെ കൊലപാതകത്തില്‍ മുഖ്യ പ്രതികളായ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും പിതാവ് ചാക്കോ ജോണും പിടിയിലായിട്ടുണ്ട്. കണ്ണൂരില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ഷാനു ചാക്കോ ഒന്നാം പ്രതിയും, ചാക്കോ ജോണ്‍ അഞ്ചാം പ്രതിയുമാണ്.
കേസിലെ മുഖ്യപ്രതിയും കെവിന്റെ നീനുവിന്റെ സഹോദരനുമായ ഷാനു ചാക്കോ, റെനീസ്, സലാദ്, അപ്പു, ടിറ്റോ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കെവിന്‍ മരിച്ച വിവരം പുറത്ത് വന്നതിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇടമണ്‍ സ്വദേശികളായ നിയാസ്, റിയാസ്, ഇഷാന്‍ എന്നിവരെ കസ്റ്റയിലെടുത്തിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്