കോട്ടയം : ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കെവിന്റെ കുടുംബം ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായി കൂടിക്കാഴ്ച നടത്തി. കെവിന്റെ പിതാവ് ജോസഫ്, ഭാര്യ നീനു എന്നിവരാണ് ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയത്. കേസിന്റെ അന്വേഷണ പുരോഗതിയുടെ വിശദാംശങ്ങളും കുടുംബം ഡിജിപിയോട് തേടി.
കേസില്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബിജു ഡ്രൈവര്‍ അജയകുമാര്‍ എന്നിവരെയും നീനുവിന്റെ പിതാവിനെയും സഹോദരനെയും ബന്ധുകളെയും അറസ്റ്റു ചെയ്തിരുന്നു.