കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഭാഗം രംഗത്ത്. അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. അപകട മരണം കൊലപാതകമാക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നും മുഖ്യസാക്ഷി അനീഷിനെ നുണ പരിശോധനക്ക് വിധേയമാക്കണമെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തു.
മരിച്ച കെവിന്റെ ഭാര്യ നീനുവിന്റെ പിതാവും കേസിലെ പ്രതിയുമായ ചാക്കോയുടെ ജാമ്യാപേക്ഷയിലെ വാദത്തിനിടെയായിരുന്നു പ്രതിഭാഗം ആവശ്യം ഉന്നയിച്ചത്.