തിരുവനന്തപുരം: കെവിന്‍ കൊലക്കേസില്‍ പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പ്രതിപക്ഷത്തു നിന്ന് നോട്ടീസ് നല്‍കിയിരിക്കുന്നത്. കെവിന്റെ കൊലപാതകത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് നോക്കിനില്‍ക്കെ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും കൊലയാളി സംഘത്തില്‍ രണ്ട് ഡിവൈഎഫ്‌ഐക്കാരുണ്ടെന്നും കെവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും നോട്ടീസ് നല്‍കിക്കൊണ്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു.
പൊലീസ് പിന്തുണയോടു കൂടിയുള്ള കൊലപാതകമാണ് കെവിന്റേതെന്ന് പ്രതിപക്ഷം ആരോപിച്ചു. ആഭ്യന്തര വകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി നോട്ടീസിന് മറുപടി നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.